മോദിയെന്ന് പറഞ്ഞാല്‍ സമുദായത്തെ എന്നോ? രാഷ്ട്രീയ വേട്ടയാടലോ?

ഒരു പേരില്‍ എന്തിരിക്കുന്നു എന്ന ചോദ്യം രാഷ്ട്രിയ ഇന്ത്യയില്‍ കൂടുതല്‍ പ്രസക്തമാവുകയാണ്. മോദി എന്ന പേര് ഏതെങ്കിലും തരത്തില്‍ രാഷ്ട്രിയ വിമര്‍ശനത്തിന് ഉപയോഗിച്ചാല്‍ കോടതികളോ ഏജന്‍സികളോ പിടികൂടുമെന്ന ആരോപണം ഉന്നയിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. 2019ലെ പൊതുതെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ എന്തുകൊണ്ട് മോദി എന്ന പേരുള്ളവരെല്ലാം കള്ളന്മാരാകുന്നു എന്ന പരാമര്‍ശത്തിനാണ് രാഹുല്‍ ഗാന്ധിയെ ഇന്ന് സൂറത്ത് കോടതി ശിക്ഷിച്ചത്. ഈ ശിക്ഷയോട് കൂടി വയനാട് എംപി സാങ്കേതികമായി അയോഗ്യനായി മാറിയിരിക്കുകയാണ്. കോടതിയുടെ വിശ്വാസ്യത മുതല്‍ രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രിയ ലക്ഷ്യങ്ങള്‍ വരെ കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്നു. എന്നാല്‍ ഒരു സമുദായത്തെ അവഹേളിച്ചുകൊണ്ട് ആര്‍ക്കും മുന്‍പോട്ട് പോകാനാവില്ലെന്ന മറുവാദം ബിജെപിയും ഉന്നയിക്കുന്നു. ഇവിടെ പരാമര്‍ശമാണോ പേരാണോ പ്രശ്നം?