ബിബിസി ഡോക്യുമെന്ററിക്ക് പല മാനങ്ങള്‍ നല്‍കുന്നതാരാണ്? ഈ വിവാദത്തിന്‍റെ ബാക്കി എന്താണ്?

രാജ്യം ഒരു ഡോക്യുമെന്ററിക്ക് പിന്നാലെയാണ്. ഇന്ത്യ ദ മോദി ക്വസ്റ്റ്യന്‍ എന്ന ബിബിസി ഡോക്യുമെന്ററിയുടെ ആദ്യഭാഗം പ്രചരിപ്പിക്കുന്നത് തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍. എന്നാലത് കാണിച്ചിട്ടുതന്നെ, കണ്ടിട്ടുതന്നെയെന്ന് പ്രതിപക്ഷ സംഘടനകള്‍, വിദ്യാര്‍ഥി സംഘടനകള്‍. അങ്ങനെ 2002 ഗുജറാത്ത് കലാപവും അതിലെ ഭരണകൂട സമീപനവും ബിബിസിയുടെ കണ്ണില്‍ എന്ത്, എങ്ങനെ എന്ന് ഒരുപാടുപേര്‍ കണ്ടു. അതിന്റെ പേരിലെ സംഘര്‍ഷമാണ് തുടക്കത്തില്‍ കണ്ടത്. അങ്ങനെ 59 മിനിറ്റുള്ള ഒന്നാം ഭാഗം വിവാദമായിരിക്കെ ബിബിസി ഇന്നലെ രണ്ടാം ഭാഗം സംപ്രേഷണംചെയ്തു. നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷമുള്ള കാലത്ത് ഇന്ത്യയിലെ മുസ്്ലിം ന്യൂനപക്ഷത്തോടുള്ള സമീപനമെന്ത് എന്നതാണ് പ്രമേയം. ഇത് ബിജെപി വേഴ്സസ് അദേഴ്സ് എന്ന് പോകുമെന്ന് കരുതിയിടത്താണ് അനില്‍ കെ ആന്റണിയുടെ ഒരു കുറിപ്പ് മറ്റൊരു മാനം നല്‍കിയത്. കോണ്‍ഗ്രസില്‍നിന്ന് വ്യത്യസ്തമായി ബിജെപി പറയുംപോലെ തോന്നിപ്പിക്കുന്ന അനിലിന്റെ വാക്കുകള്‍ വിവാദമാകുന്നു, അദ്ദേഹം സംഘടനാ പദവികള്‍ രാജിവയ്ക്കുന്നു. അങ്ങനെ ഡോക്യുമെന്ററി പലവഴിയില്‍. നമ്മുടെ പ്രധാന ചോദ്യമിന്ന്, ഡോക്യുെമന്ററി  കാണിച്ചാലും തടഞ്ഞാലും എന്താണ് വിവാദബാക്കി?

Counter Point Discussing about BBC documentary