എവിടെയുണ്ട് സുരക്ഷിത ഭക്ഷണം?; പ്രഖ്യാപനങ്ങള്‍ വാക്കിലൊതുങ്ങുന്നോ?

ഭക്ഷ്യവിഷബാധ തടയാന്‍ കര്‍ശനനടപടിയെന്ന പ്രഖ്യാപനങ്ങളുടെ അലയൊലി പോലും അടങ്ങിയിട്ടില്ല. ഇന്ന് ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 65 പേര്‍ ആശുപത്രിയിലാണ്. ഒരൊറ്റ വിഭവം കഴിച്ചവരല്ല, പല വിഭവങ്ങള്‍ കഴിച്ചവരാണിവര്‍. ഒരു മാസത്തെ മാത്രം കണക്കെടുത്താല്‍ കൂട്ടഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളില്ല. ഇത്തരം സംഭവങ്ങൾ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുമ്പോഴും സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്താന്‍ നമുക്കു കഴിയാത്തതെന്തുകൊണ്ടാണ്? എവിടെയാണ് സുരക്ഷിത ഭക്ഷണം?