കലവറയില്‍ ഭയം വേവിച്ചതാര്?; നോണ്‍വെജ് പ്രായോഗികമോ?

കലവറയില്‍ ഭയം വേവിച്ചതാര്?; നോണ്‍വെജ് പ്രായോഗികമോ? കലോല്‍സവം അവസാനിച്ചു, കലവറയില്‍ വിവാദം ഇപ്പോഴും വെന്തുകൊണ്ടിരുക്കുന്നു, സ്വാഗതഗാന ദൃശ്യാവിവാദത്തിനും കര്‍ട്ടണ്‍ വീണിട്ടില്ല. എന്തുകൊണ്ട് ഊട്ടുപുരയില്‍ പഴയിടം മാത്രം, എന്തുകൊണ്ട് എപ്പോഴും വെജിറ്റേറിയന്‍ ഭക്ഷണം, മാംസഭക്ഷണ വിഭവങ്ങള്‍ക്ക് പേര് കേട്ട കോഴിക്കോട്ട് എന്തുകൊണ്ട് കലോല്‍സവത്തിന് അതില്ല, ബിരിയാണിയില്ല.. ഒരു പാട് ചോദ്യങ്ങള്‍ , ചര്‍ച്ചകള്‍.. ബ്രാമണിക്കല്‍ ഹെജിമണി, അതിന് സര്‌‍ക്കാരിന്‍റെ ഒത്താശ അങ്ങനെ നീണ്ടു പിന്നെയും വിമര്‍ശനങ്ങള്‍. 16 കൊല്ലം ചീത്തപ്പേരില്ലാതെ കലോല്‍സവത്തിന് വച്ചുവിളമ്പിയ പാചകക്കാരന് ഒടുവില്‍ കലോല്‍സവ അടുക്കള ഇനി ഭയമാണെന്ന് പറയേണ്ടിവരുന്നു. എന്തുകൊണ്ടാണത് ? ആരാണ് ഭയം വിളമ്പിയത് ? ഉണ്ടാക്കുന്നവന്‍റെ ജാതിപ്പേരിനാല്‍ വിലയിരുത്തേണ്ടതോ വിമര്‍ശിക്കേണ്ടതോ ആണോ കലോല്‍സവത്തിലെ ഭക്ഷണം ? ഇതുപൊലൊരു മഹാ മേളയില്‍ നോണ്‍ വെജ് എത്രമാത്രം പ്രായോഗികം ?