Counter-Point-HD-16-12-2022

ജനുവരിയില്‍ റിലീസ് ചെയ്യാനിരിക്കുന്ന ഷാരൂഖ്ഖാന്‍– ദീപിക പദുകോണ്‍ ചിത്രമായ പത്താനിലെ ഒരു പാട്ടും, അതിലെ ദീപികയുടെ വേഷവും വേഷത്തിന്‍റെ നിറവും പുതിയ വിവാദത്തിര തീര്‍ക്കുക്കയാണ് രാജ്യത്ത്. ‘ബേഷരം രംഗ് ’– നാണം കെട്ട നിറം, മോശം നിറം എന്നൊക്കെ അര്‍ഥം ഒരുവാക്കുണ്ട് പാട്ടുവരിയില്‍. ആ പാട്ടില്‍ ദീപിക കാവി നിറത്തില്‍ ബികിനി വേഷം ധരിച്ചത് മതവികാരം വ്രണപ്പെടുത്തലാണെന്നാണ് ആരോപണം. വിശ്വഹിന്ദുപരിഷത്തടക്കം ഹിന്ദുത്വ തീവ്ര നിലപാടുള്ള സംഘടനകള്‍ സിനിമക്കെതിരെ വാര്‍ത്ത വിതരണ പ്രക്ഷേപണമന്ത്രാലയത്തില്‍ പരാതി നല്‍കുന്നു. ‘ജെഎന്‍യുവിലെ ടുക്ടെ ടീമിന്‍റെ ഒപ്പം കൂടിയ ആളാണ്് ദീപിക’ എന്ന ആരോപണം കൂടി നിരത്തി മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നിരോത്തം മിശ്രയും സിനിമക്കെതിരെ വരുന്നു. പത്താന്‍ വിഭാഗത്തെ അപമാനിക്കുന്ന സിനിമയെന്ന് ഇതിനിടയ്ക്ക് ചില മുസ്ലിം സംഘടനകളുടെ മറ്റൊരു എതിര്‍പ്പ്. ലോകം എന്തും ചെയ്യട്ടെ, ഞാനും നിങ്ങളും അടക്കം പോസിറ്റീവായി ചിന്തുക്കന്ന മനുഷ്യര്‍ ഇവിടെയുണ്ടല്ലോ എന്ന് ഷാരൂഖാന്‍റെ പരോക്ഷ മറുപടി. ഇത്രയുമാകുമ്പോള്‍ ഈ വിവാദം നമ്മോട് പറയുന്നത് എന്താണ്?

 

Pathaan Movie Controversy : Is Bikini's colour actually a problem?