ദേശീയപാത വികസനം വഴിമുട്ടുമോ?; ഭുമി വിലയില്‍ പൊള്ളിയതാര്‍ക്ക്?

ദേശീയപാതയ്ക്കാവശ്യമായ ഭൂമിയുടെ ചെലവിന്‍റെ 25 ശതമാനം വഹിക്കാമെന്ന വാഗ്ദാനത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്‍മാറിയെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തില്‍ ഒരു കിലോ മീറ്റര്‍ ദേശീയപാത നിര്‍മിക്കാന്‍ 100 കോടി രൂപ ചെലവ് വരുന്നതായി കേന്ദ്ര ഗതാഗതമന്ത്രി. ഭൂമിയേറ്റെടുക്കുന്നതിന്‍റെ ചെലവിന്‍റെ 25 ശതമാനം വഹിക്കാമെന്ന് മുഖ്യമന്ത്രി വാക്കുനല്‍കിയിരുന്നെങ്കിലും അതില്‍ നിന്ന് പിന്മാറി ഗഡ്കരിയുടെ കുറ്റപ്പെടുത്തല്‍.

കരിപ്പൂരില്‍ റണ്‍വേയുടെ ഇരുവശവും സുരക്ഷിതമേഖല നിര്‍മിക്കാന്‍ ഭൂമി നിരപ്പാക്കി നല്‍കാന്‍ കേരളത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും മറുപടി ലഭിച്ചില്ലെന്ന് വ്യോമയാന സഹമന്ത്രി വി.കെ സിങ് അറിയിച്ചു. സില്‍വര്‍ലൈന് തത്വത്തിലുള്ള അനുമതിയാണ് നല്‍കിയിട്ടുള്ളതെന്നും അതിവേഗ റെയില്‍ ഇടനാഴി സംസ്ഥാനത്തിന് അനുവദിച്ചിട്ടില്ലെന്നും റെയില്‍േവമന്ത്രി അശ്വനി വൈഷ്ണവും പാര്‍ലമെന്റില്‍ പറഞ്ഞു. കൗണ്ടര്‍ പോയിന്റ് പരിശോധിക്കുന്നു പൊന്നുംവിലയുടെ വിലയെത്ര?

 NH development, Nitin Gadkari and CM Statement