ചൈനയുടെ നിരന്തര നീക്കം എന്തിനുവേണ്ടി?; ഇന്ത്യന്‍ പ്രതിരോധത്തില്‍ സംശയം വേണോ?

അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറിലെ യാങ്്സെയില്‍ ഉണ്ടായ ഏറ്റുമുട്ടലിനെക്കുറിച്ച് ഇന്നലെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിരോധമന്ത്രി ഇങ്ങനെ പറഞ്ഞു–യാങ്സെയില്‍ അതിക്രമിച്ചുകയറി അതിര്‍ത്തിയിലെ സ്ഥിതി ഏകപക്ഷീയമായി മാറ്റാനാണ് ചൈന ശ്രമിച്ചത്. ഇന്ത്യന്‍ സൈനികര്‍ ശക്തമായി പ്രതിരോധിച്ചത് ഏറ്റുമുട്ടലിന് വഴിവച്ചു. താവളങ്ങളിലേക്ക് മടങ്ങാന്‍ ചൈനീസ് സൈന്യം നിര്‍ബന്ധിതമായി. ഇന്ത്യന്‍ ഭാഗത്ത് ആര്‍ക്കും ജീവാപായമില്ല. ഗുരുതരമായ പരുക്കില്ല. ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ഏന്തുചെയ്യുന്നു എന്നുകൂടി രാജ്്നാഥ് സിങ്ങ് സഭയിലൂടെ രാജ്യത്തോട് പറഞ്ഞു. പക്ഷെ സര്‍ക്കാര്‍ എന്തോ മറയ്ക്കുന്നു എന്ന് സംശയിച്ച് പ്രതിപക്ഷ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ടു. ഇന്ന് അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കി. പക്ഷെ പ്രശ്നം ഉന്നയിക്കാന്‍തന്നെ പ്രതിപക്ഷത്തിന് അവസരമുണ്ടായില്ല. അതിര്‍ത്തി സംഘര്‍ഷത്തില്‍ ലോകരാജ്യങ്ങളുടെയും യുഎന്നിന്റെയും നിലപാടുകള്‍ വരുന്നതും നമ്മള്‍ കണ്ടു. അപ്പോള്‍ ചൈന എന്തിനുള്ള നീക്കമാണീ നിരന്തരം നടത്തുന്നത്? അതിനോടുള്ള ഇന്ത്യന്‍ പ്രതികരണത്തില്‍ സംശയങ്ങള്‍ വേണോ?