
ശശി തരൂരിന്റെ മലബാർ പര്യടനം വിഭാഗീയ പ്രവർത്തനമാണെന്ന് സൂചിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കോൺഗ്രസിനെ ദുർബലപ്പെടുത്തുന്ന ഒരു പ്രവർത്തനവും അനുവദിക്കില്ലെന്നും മാധ്യമങ്ങൾ ഊതിവീർപ്പിച്ച ബലൂണുകൾ പെട്ടെന്ന് പൊട്ടുമെന്നും തരൂരിന്റെ പേരെടുത്ത് പറയാതെ സതീശൻ പരിഹസിച്ചിരിക്കുന്നു. സതീശന് മറുപടി നൽകിയ തരൂർ, താൻ ഗ്രൂപ്പുണ്ടാക്കാൻ ശ്രമിക്കുകയല്ലെന്ന് പറഞ്ഞൊഴിയുകയും ചെയ്തു. അതേസമയം തരൂരിന് ഊഷ്മളമായ സ്വീകരണമൊരുക്കിയ മുസ്‍ലിം ലീഗ് ആകട്ടെ വാക്കുകളിൽ നിറച്ചത് പ്രത്യാശ. അപ്പോൾ ഊതിവീര്‍പ്പിച്ച ബലൂണ്‍ ആരാണ്? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു.