
സിൽവർ ലൈൻ പദ്ധതിയിൽ സംസ്ഥാന സർക്കാരിനും, കെ.റെയിൽ കോർപറേഷനുമെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഡിപിആറിന് കേന്ദ്രാനുമതി ഇല്ലെന്നിരിക്കെ സാമൂഹികാഘാത പഠനം നടത്തിയിട്ട് എന്ത് ഗുണമെന്ന് ഹൈക്കോടതി ചോദിച്ചു. ഇല്ലാത്ത പദ്ധതിക്ക് വേണ്ടി എന്തിനാണ് ഇത്ര പണം ചെലവാക്കിയത്? പദ്ധതിയുടെ പേരിൽ സർക്കാർ നാടകം കളിക്കുകയാണ്. പദ്ധതിയുടെ പേരിൽ ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടാക്കിയതിന് ആരാണ് സമാധാനം പറയുകയെനും കോടതി. .പദ്ധതിയിൽ നിന്നും പിൻമാറിയിട്ടില്ലെന്നും, സിൽവർലൈൻ പ്രതിഷേധക്കാർക്കെതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കില്ലെന്നും സർക്കാരിന്റെ മറുപടി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. സില്‍വര്‍ലൈനില്‍ നാടകം കളിക്കുന്നതാരാണ്?