ഈ അഴിഞ്ഞാട്ടത്തിന് അരങ്ങൊരുങ്ങിയത് എങ്ങനെ? അക്രമികളെ പിടിച്ച് കെട്ടണ്ടേ?

Counter-Point
SHARE

ബിജെപി സര്‍ക്കാരിന്റെ വേട്ട ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേരളത്തില്‍ നടത്തിയ ഹര്‍ത്താലിനിടെ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കെഎസ്ആര്‍ടിസി ബസുകളോട് കാണിച്ചതാണ് ഈ കണ്ടത്. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണമേയുള്ളു, വരവില്ല, ശമ്പളം എന്ന് കിട്ടുമെന്നറിയില്ല, പെന്‍ഷന്‍ കിട്ടാന്‍ ഓഫിസ് കയറിയിറങ്ങിയാല്‍പ്പോരാ ചിലപ്പോഴെങ്കിലും സമരമരിക്കണം. കെഎസ് ആര്‍ടിസി ജീവനക്കാരില്‍ എത്രപേര്‍ സമാധാനത്തോടെ ഇക്കുറി ഓണം ഉണ്ടിട്ടുണ്ടാകും? ആ അവസ്ഥ ഈ കേരളത്തിലെ അക്ഷരാഭ്യാസമുള്ള ഒരു മനുഷ്യനും അറിയാത്തതല്ല. എന്നിട്ടും ഒരുകൂട്ടമാളുകള്‍, ചുമ്മാ ആളുകളെന്ന് വിളിച്ചാല്‍പ്പോരാ, അക്രമികള്‍ ഈ നാടിന്റെ എല്ലായിടത്തുമെന്നപോലെ ഇന്നത്തെപ്പകല്‍ പാവങ്ങളുടെ അത്താണിയായ ആ സ്ഥാപനത്തെ ലക്ഷ്യമിട്ടു. എറിഞ്ഞുടച്ച ബസുകളുടെ എണ്ണം 70. ഈ കണക്ക് മുമ്പാകെ എത്തിയപ്പോള്‍ ഹൈക്കോടതി പറഞ്ഞു, ഈ നിയമലംഘനത്തിന് കാരണം ഭരണസംവിധാനത്തോട് ഭയമില്ല എന്നതാണ്. അതെ, ഈ രാത്രി നമ്മുടെ ചോദ്യം ഇതാണ്. അഴിഞ്ഞാട്ടമോ പ്രതിഷേധം? അതിന് അരങ്ങൊരുങ്ങിയത് എങ്ങനെ?

MORE IN COUNTER POINT
SHOW MORE