മുഖ്യമന്ത്രി നിയമനത്തില്‍ ഇടപെട്ടോ?; പ്രശ്നം രാഷ്ട്രീയമോ ഭരണഘടനയോ?

countertodaywb
SHARE

മുഖ്യമന്ത്രിക്കും സര്‍ക്കാരിനും സി.പി.എമ്മിനുമെതിരെ ആരോപണങ്ങളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ അസാധാരണ വാര്‍ത്താസമ്മേളനം. ചാന്‍സലറായി തുടരണമെന്നും രാഷ്ട്രീയ ഇടപെടലുണ്ടാവില്ലെന്നും ഉറപ്പുനല്‍കി മുഖ്യമന്ത്രി അയച്ച കത്തുകള്‍ ഗവര്‍ണര്‍ പുറത്തുവിട്ടു. ഗോപിനാഥ് രവീന്ദ്രനെ വീണ്ടും വി.സിയാക്കാന്‍ സര്‍ക്കാര്‍ തന്നില്‍ സമ്മര്‍ദം ചെലുത്തി. ചരിത്രകോണ്‍ഗ്രസില്‍ പ്രതിഷേധിച്ചവരുടെ അറസ്റ്റ് തടഞ്ഞത് കെ.കെ.രാഗേഷാണെന്നും അതിന‍റെ പ്രതിഫലമാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനമെന്നും ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഗവര്‍ണര്‍. ഗവര്‍ണര്‍ നല്ല മാന്യതയും നല്ല ശുദ്ധമായ നിലയും കാട്ടണമെന്ന് മുഖ്യമന്ത്രി . ‘വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ എന്തെന്ന് തിരിച്ചറിയാനുളള വിവേകം ഉണ്ടാകണം‘സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവരെപ്പോലെ ആകരുത്’. കൂടുതല്‍ പറയാനുണ്ടെന്നും പിന്നീട് പറയാമെന്നും മുഖ്യമന്ത്രി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഈ ആക്രമണത്തില്‍ പരുക്കേല്‍ക്കുന്നതാര്‍ക്ക്?

MORE IN COUNTER POINT
SHOW MORE