
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാര്‍ ആക്രമിക്കപ്പെട്ടിട്ട് ആഴ്ചകളായി. പ്രതികളില്‍ ഏഴുപേര്‍ സിപിഎം ബന്ധമുള്ളവരാണ്. ഒരാള്‍ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം. കോടതിയില്‍ നിന്ന് ജാമ്യം നിഷേധിക്കപ്പെട്ട പ്രതികള്‍, ഒടുവില്‍ 28 മണിക്കൂര്‍ പൊലീസ് കസ്റ്റഡിയിലായിരുന്നെങ്കിലും തെളിവെടുപ്പിന് പോലും സഹകരിച്ചില്ല. കോഴിക്കോട് ജില്ലാ പൊലീസ് കമ്മീഷണര്‍ ഗൂഡാലോചനയുടെ ഭാഗമാകുന്നു. ഒറ്റപ്പെട്ട ചില പൊലീസുകാര്‍ രാഷ്ട്രീയ എതിരാളികളുടെ ചട്ടുകമാകുന്നു. പ്രതിയുടെ ഭാര്യ , വിരമിച്ച ഡോക്ടര്‍,, തുടങ്ങി ബന്ധുക്കളെയും അടുപ്പക്കാരെയും ഭീഷണിപ്പെടുത്തുന്നു .. അങ്ങനെ.. കമ്മീഷണറെ കൃത്യം ലക്ഷ്യമിട്ട് പരാതി പറയുന്നത് ആഭ്യന്തരം ഭരിക്കുന്ന പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ ഘടകമാണ്. ആവിക്കലിലെ തീവ്രവാദികളോട് പൊലീസിന് മൃദുസമീപനം, ഈ കേസിലെ പ്രതികളോട് അന്യായം, എന്തുകൊണ്ടാണിതെന്ന് ചോദിക്കുന്നു ജില്ലാ സെക്രട്ടറി ശ്രീ. മോഹനന്‍. ഈ കേസില്‍ സിപിഎമ്മിനെ അലട്ടുന്നതെന്താണ് ? പൊലീസ് നിയന്ത്രണാതീതമോ ? കമ്മീഷണര്‍ ചെയ്ത കുറ്റമെന്താണ് ?. സ്വാഗതം കൗണ്ടര്‍ പോയ്ന്‍റിലേക്ക്.