അടികൂടി ഇങ്ങനെ എത്രനാള്‍? വാഗ്വാദം വഷളായോ? നേരെവിടെ?

കേരള ഗവര്‍ണര്‍ക്ക് എന്താണ് സംഭവിക്കുന്നത് എന്ന് പരിശോധിക്കണമെന്ന് തുറന്നടിച്ച മുഖ്യമന്ത്രിക്ക്, എന്ത് ഭീഷണി, എന്തനുഭവം? എന്തും വിളിച്ചുപറയാമെന്നാണോ എന്ന് ചോദിച്ച മുഖ്യമന്ത്രിക്ക് ഗവര്‍ണറുടെ മറുപടി. കണ്ണൂരില്‍ തന്നെ അപായപ്പെടുത്താന്‍ നോക്കിയതില്‍ പൊലീസ് കേസെടുത്തില്ല. ആരാണ് ആഭ്യന്തരം ഭരിക്കുന്നത്? കേസെടുക്കാന്‍ നിര്‍ദേശിക്കാതിരുന്ന മുഖ്യമന്ത്രി ഒന്നുകില്‍ തനിക്കെതിരായ അക്രമത്തിന് ഒപ്പം നിന്നു, അല്ലെങ്കില്‍ അതിന്റെ ഗൂഢാലോചനയില്‍ പങ്കാളിയായി. തന്നെ കാണാന്‍ മുഖ്യമന്ത്രിക്ക് എന്തിനാണ് ഭയം എന്ന് ചോദിച്ച ആരിഫ് മുഹമ്മദ് ഖാന്‍ ഇത്രകൂടി പറയാന്‍ തയാറായി–കര്‍ട്ടന് പിന്നിലിരുന്ന് കളിക്കാതെ ഇപ്പോഴെങ്കിലും പുറത്തുവന്നല്ലോ, സ്വാഗതംചെയ്യുന്നു. സമ്മര്‍ദതന്ത്രം നിങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമാണോയെന്നും മുഖ്യമന്ത്രിയോട് ഗവര്‍ണര്‍. അപ്പോള്‍ അതിരുകള്‍ വിട്ടുള്ള ഈ വിവാദത്തിന്റെ ഈ പോക്ക് എങ്ങോട്ടാണ്?