ഇരിക്കുന്ന പദവി മറക്കുന്നതാര്?; മുഖ്യമന്ത്രിയെ ഇത്ര ചൊടിപ്പിച്ചതെന്ത്?

Counter-Point-HD
SHARE

സര്‍വകലാശാല നിയമഭേദഗതി ബില്ലിലടക്കം ഒപ്പിടില്ലെന്ന് സൂചന നല്‍കി ഇന്നലെ ഗവര്‍ണര്‍ പറഞ്ഞു; ‘മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്സണല്‍ സ്റ്റാഫിലുള്ളവരുടെ യോഗ്യതയില്ലാത്ത ബന്ധുക്കളെ സര്‍വകലാശാലകളില്‍ നിയമിക്കാനുള്ള നീക്കംഅനുവദിക്കില്ല, സര്‍വകലാശാലകളുടെ സ്വയംഭരണ അവകാശം ഇല്ലാതാക്കാന്‍ അനുവദിക്കില്ല, താന്‍ റബര്‍ സ്റ്റാംപല്ല.’ ഇന്നതിന് മുഖ്യമന്ത്രിയുടെ മറുപടി. ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാര്‍ ഭിന്നതയില്‍ ഇതുവരെ പറഞ്ഞ മറുപടികളില്‍ വെച്ച് ഏറ്റവും ശക്തവും നേരിട്ടുള്ളതും നിശിതവും വ്യക്തിപരവുമായ മറുപടിയായിരുന്നു ഇന്ന് പിണറായിയുടേത്. അസംബന്ധം പറയുന്ന ഗവര്‍ണര്‍ ആ പദവി മറക്കരുത്. മുഖ്യമന്ത്രിയുടെ സ്റ്റാഫിന്‍റെ ബന്ധുവിന് യോഗ്യതയുണ്ടെങ്കില്‍ അപേക്ഷിച്ചുകൂടേ, മുഖ്യമന്ത്രി അറിയണമെന്നുണ്ടോ ? പിണറായി ചോദിക്കുന്നു.. തീര്‍ന്നില്ല, എന്താണ് അദ്ദേഹത്തിന് സംഭവിക്കുന്നത് എന്ന് ഗവര്‍ണര്‍ സ്വയം പരിശോധിക്കണമെന്ന്, വ്യക്തമപരമായ ഉപദേശവും പരിഹാസവും. സര്‍ക്കാര്‍ –ഗവര്‍ണര്‍ തുറന്ന പോരിനോ കേരളം ഇനി സാക്ഷ്യം വഹിക്കുക ? പദവി മറക്കുന്നതാര്?

MORE IN COUNTER POINT
SHOW MORE