
നിയമസഭയില്‍ അന്ന്, ഏഴ് വര്‍ഷം മുമ്പത്തെ മാര്‍ച്ചില്‍ നടന്നത് കോടതിയില്‍ ഇപ്പോള്‍ വിചാരണ ഘട്ടത്തിലേക്ക് കടക്കുകയാണ്. അന്ന് എംഎല്‍എയായിരുന്ന ഇന്നത്തെ മന്ത്രി വി.ശിവന്‍കുട്ടി അടക്കം അഞ്ച് പ്രതികള്‍ ഇന്നലെ കോടതിയില്‍ ഹാജരായി. കുറ്റപത്രം വായിച്ചുകേട്ടു. കുറ്റം നിഷേധിച്ചു. ഇന്നലെ ഹാജരാകാതിരുന്ന അന്ന് സഭയിലുണ്ടായിരുന്ന, ഇന്നത്തെ ഇടതുമുന്നണി കണ്‍വീനര്‍ ഇന്ന് പറഞ്ഞതാണ് നമ്മളാദ്യം കേട്ടത്. കെ.എം.മാണിക്കെതിരായ പ്രതിഷേധദിവസം സഭയില്‍ കണ്ടതിനെല്ലാം കാരണക്കാര്‍ അന്നത്തെ ഭരണപക്ഷം, യുഡിഎഫ് ആണ്. പ്രകോപനം മുഴുവന്‍ അവരുടേതായിരുന്നു. വി.ശിവന്‍കുട്ടിയെ യുഡിഎഫുകാര്‍ തല്ലി ബോധം കെടുത്തിയെന്നും ഇ.പി.ജയരാജന്‍. കയ്യാങ്കളിക്കേസിന് എതിരായ എല്ലാ വാദവും എല്ലാ കോടതിയിലും പരാജയപ്പെട്ട ഒരു പക്ഷത്തുനിന്നാണ് ഈ പുതിയ വാദം എന്നോര്‍ക്കണം. അപ്പോള്‍ ഇ.പി.ജയരാജന്‍ പറയുന്നതില്‍ ഒരു ശതമാനമെങ്കിലും സത്യമുണ്ടോ?