ഈ കൂട്ടക്കൂടുമാറ്റത്തിന് അന്ത്യമില്ലേ? കോൺഗ്രസ് ജോഡോ ആര് നടത്തും?

counterpoint
SHARE

ഭാരതത്തിന്റെ ഐക്യമെന്ന മുദ്രാവാക്യവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി യാത്ര നടത്തുന്നതിനിടെ അദ്ദേഹത്തിന്റെ പാർട്ടിയിലെ അനൈക്യം ഒരിക്കൽ കൂടി വെളിവാക്കിക്കൊണ്ട് ഗോവയിൽ നിന്ന് കൂട്ടത്തോടെ കോൺഗ്രസ് എംഎൽഎമാരുടെ കൊഴിഞ്ഞുപ്പോക്ക്. ഒന്നും രണ്ടുമല്ല എട്ട് എംഎൽഎമാരാണ് പാർട്ടിയിൽ നിന്നിറങ്ങി ബിജെപിയിൽ ചേർന്നത്. അതും സാധാരണക്കാരല്ല, മുൻ മുഖ്യമന്ത്രിയും മുൻ പ്രതിപക്ഷനേതാവുമടക്കമുള്ള പ്രമുഖ നേതാക്കൾ. ഇത് ഓപ്പറേഷൻ താമരയല്ല ഓപ്പറേഷൻ ചേറാണെന്ന് വിശേഷിപ്പിച്ച കോൺഗ്രസ് ഭാരത് ജോഡോ യാത്രയുടെ വലിയ വിജയം കണ്ട് വിറളി പിടിച്ച ബിജെപി തങ്ങളുടെ നേതാക്കളെ ഭീഷണിപ്പെടുത്തിയും പണം കൊടുത്തും വശത്താക്കുകയാണെന്ന് ആരോപിക്കുന്നു. ഭാരത് ജോഡോയ്ക്കിടയിൽ കോൺഗ്രസ് ജോഡോ ആര് നടത്തും? വിഡിയോ കാണാം:

MORE IN COUNTER POINT
SHOW MORE