
രാജ്യത്തിന്‍റെ തെക്കേ അറ്റത്ത് നിന്ന് വടക്കോട്ട് 3570 കിലോമീറ്റര്‍ നടക്കുകയാണ് രാഹുല്‍ ഗാന്ധി. ഒരുമിക്കുന്ന ചുവടുകളും ഒന്നാകുന്ന രാജ്യവുമാണ് സ്വപ്നവാക്യം. അങ്ങ് തെക്ക് സംസ്ഥാനാതിര്‍ഥിയില്‍ ചെറുവാരക്കോണം കടന്ന യാത്ര ഇന്ന് കേരളത്തിലൂടെ നീങ്ങി തുടങ്ങിയപ്പോഴേക്കും, സംസ്ഥാന സര്‍ക്കാരിനെതിരെ കൂടി യാത്രയെ ആയുധമാക്കുകയാണോ കോണ്‍ഗ്രസ്? സിപിഎമ്മും യാത്രയെ ഭയക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് തന്നെ പറഞ്ഞു വയ്ക്കുന്നു ? എന്തു കൊണ്ടാണത്. മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ ഒന്നും പ്രതികരിച്ചില്ലെങ്കും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റംഗം ശ്രീ എം.സ്വരാജ്,,, പാര്‍ട്ടി ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ ‘‘തുറന്നു കാട്ടപ്പെടുന്ന സത്യാനന്തരം’’ എന്ന പരിപാടിയില്‍ ‘‘കണ്ടെയ്നര്‍ റാലി’’ എന്നാണ് രാഹുലിന്‍റെ യാത്രയെ വിമര്‍ശനാത്മകമായി പരിഹരിച്ചത്. ഇന്നലെ ആഭ്യന്തരമന്ത്രി അമിത് ഷാ ലക്ഷ്യം വച്ചത് വേഷം, ടീഷര്‍ട്ട്, ചരിത്രബോധം.. അങ്ങനെ തുടങ്ങിയ കാര്യങ്ങളില്‍. കൗണ്ടര്‍ പോയ്ന്‍റ് പരിശോധിക്കുന്നു, ഭാരത് ജോഡോയെ വിലയിരുത്തേണ്ടത് എങ്ങനെ ? ബിജെപിയില്‍ ഭയം തീര്‍ക്കാന്‍ കോണ്‍ഗ്രസിനാകുന്നുണ്ടോ ? ഭയം ആര്‍ക്കൊക്കെ ?