
തിരുവനന്തപുരം സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കല്ലെറിഞ്ഞ് 24 മണിക്കൂര്‍ തികയും മുന്‍പ് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍റെ വീടിന്‍റെ ജനല്‍ ചില്ലും എറിഞ്ഞു പൊട്ടിച്ചു. വട്ടിയൂര്‍ കാവില്‍ സിപിഎമ്മിന്‍റെ കൊടിതോരണം നശിപ്പിച്ച് റോട്ടിലിട്ടു. ഓഫീസ് കല്ലേറില്‍ ഒരു ബന്ധവുമില്ലെന്നും എല്ലാം സിപിഎം തന്നെ ചെയ്ത് ഇങ്ങോട്ട് പഴി ചാര്‍ത്തുകയാണെന്ന് ബിജെപി പറഞ്ഞെങ്കിലും ഇന്ന് ഈ കേസില്‍ അറസ്റ്റിലായത് അഞ്ച് ABVPക്കാര്‍. സിപിഎമ്മുകാര്‍ എബിവിപി ഓഫീസ് ആക്രമിച്ച് പ്രകോപനം തീര്‍ത്തെന്ന് എബിവിപിയുടെ പ്രസ്താവന. ഈ അസ്വാരസ്യവും, സംഘര്‍ഷാവസ്ഥയും ആരുടെ സൃഷ്ടി ? ആരുടെ ആഗ്രഹം ? ചെറിയ തര്‍ക്കങ്ങള്‍ക്ക് പോലും പകപോക്കാന്‍ പാര്‍ട്ടി ഓഫീസുകള്‍ തിരഞ്ഞെടുക്കുന്നത് എന്തിന് ? കൗണ്ടര്‍ പോയിന്റ് ചർച്ച ചെയ്യുന്നു.