ജെന്‍ഡര്‍ ന്യൂട്രലില്‍ സമ്പൂര്‍ണ യൂ ടേണോ? ഭയന്നോ പിന്മാറ്റം?

പുതിയ കാലത്തിനൊത്ത് പാഠ്യപദ്ധതി പരിഷ്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായ സമീപന രേഖയുടെ കരടില്‍നിന്ന് പിന്നോട്ട് ചുവടുവച്ച് സര്‍ക്കാര്‍. ലിംഗഭേദം പരിഗണിക്കാതെ ഇരിപ്പിട സൗകര്യം ഒരുക്കണം എന്ന ഭാഗം ഒഴിവാക്കി ലിംഗസമത്വ അന്തരീക്ഷം എന്നാക്കി. ഇന്ന് ഇക്കാര്യത്തില്‍ കുറേക്കൂടി വ്യക്തത വരുത്തി വിദ്യാഭ്യാസ മന്ത്രി പറയുന്നു. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് എവിടെയും പറഞ്ഞില്ല. എന്തുകൊണ്ടാണ് ഈ പിന്മാറ്റം? ഇനിയും പലതും തിരുത്താനുണ്ടെന്ന് മതസംഘടന സമസ്ത പറയുമ്പോള്‍ അതിനും വഴങ്ങുമോ സര്‍ക്കാര്‍? പുരോഗമന ആശയങ്ങള്‍ക്ക് നിലകൊള്ളുന്ന സര്‍ക്കാര്‍ ഒരു ചര്‍ച്ചയുടെ ഘട്ടത്തില്‍ത്തന്നെ ഈ യൂ ടേണെടുക്കുന്നത് എന്തുകൊണ്ടാണ്?