ലോകായുക്തയെയും വെട്ടിച്ചുരുക്കുന്നോ?; എങ്ങനെ ബോധ്യപ്പെടുത്തും സർക്കാർ?

ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്തി ഭേദഗതി കൊണ്ടുവരുന്നത് അഴിമതിക്കെതിരായ നിലപാട് ശക്തമാക്കാനാണെന്ന് നിയമമമന്ത്രി സഭയില്‍. നീതിന്യായ വ്യവസ്ഥയുടെ അധികാരം നിയമനിർമാണ സഭ കവരുന്നതാണ്  ഭേദഗതിയെന്ന് പ്രതിപക്ഷം. ലോക്പാലിന് അനുസൃതമായി ലോകായുക്ത നിയമത്തെ ശക്തവും നിയമാനുസൃതവുമാക്കാനാണ് ഭേദഗതിയെന്ന് സര്‍ക്കാര്‍. ആരോപിതനായ പൊതുപ്രവർത്തകനെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് ഷെൽഫിൽ വെക്കാനാണെങ്കിൽ ലോകായുക്ത എന്തിനാണെന്ന് വി.ഡി.സതീശന്‍. വാദപ്രതിവാദങ്ങളോടെ ഭേദഗതി സബ്ജക്റ്റ് കമ്മിറ്റിയിലേക്കു പോയി. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മാനിക്കേണ്ട കാര്യം സര്‍ക്കാരിനില്ല, ചെറിയ മാറ്റങ്ങളോടെ ഭേദഗതി നിയമമാകുമെന്നുറപ്പ്. പക്ഷേ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന  വാദങ്ങള്‍ സഭയില്‍ ഉന്നയിക്കാന്‍ സര്‍ക്കാരിനായോ? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ലോകായുക്തയ്ക്ക് ഇത്രയും ശക്തി വേണ്ടിവരുമോ?