
സര്‍ക്കാരിനെ തിരുത്തുന്നു പാര്‍ട്ടി. തിരുത്തിന് നിര്‍ദേശിച്ചു എന്ന് പരസ്യമായി പറയുന്നു പാര്‍ട്ടി സെക്രട്ടറി. മന്ത്രിമാര്‍ കൂടുതല്‍ സജീവമാകണം, ജനങ്ങളിലേക്കിറങ്ങണം, ഒഫീസില്‍ ഒതുങ്ങരുത്, ആഭ്യന്തര വകുപ്പില്‍ പ്രശ്നമുണ്ട്, എല്ലാക്കാലത്തുമുണ്ട്. അതൊക്കെ ചര്‍ച്ച ചെയ്തു.. അങ്ങനെ നീളുന്നു ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്ഥിരീകരിച്ച ഉള്‍പ്പാര്‍ട്ടി വിമര്‍ശനങ്ങള്‍. എന്നാല്‍ ചിലമന്ത്രിമാര്‍ ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കില്ലെന്നും, ഒരു തീരുമാനവും എടുക്കാതെ എല്ലാം മുഖ്യമന്തിക്ക് വിടുന്നു തുടങ്ങി കൂടുതല്‍ വിമര്‍ശനങ്ങള്‍ സംസ്ഥാന സമിതിയിലുണ്ടായി എന്നാണ് വിവരം. രണ്ടാം പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ സിപിഎമ്മിന് ഇങ്ങനെ ഇടപടേണ്ടി വരുന്നത് എന്ത് കൊണ്ട് ?