പരസ്യത്തെപ്പോലും ഭയപ്പെടുന്നോ? അസഹിഷ്ണുത കുഴിയില്‍ വീഴ്ത്തിയോ?

റോഡിലെ കുഴി നിത്യപ്രശ്നമാണ്, പരിഹരിക്കപ്പെടാത്തതാണ്. ഇന്നും ഒരു പൊലീസുകാരന് വീണ് പരിക്കേറ്റു. കുഴികള്‍ രൂപപ്പെടുന്നതിന്

ദേശീയ,സംസ്ഥാന, പ്രദേശിക പാതകളെന്ന വ്യത്യാസമില്ല. പ്രതിപക്ഷ വിമര്‍ശനവും ഭരണപക്ഷ മറുപടിയും കോടതി ഇടപടലും മാധ്യമവാര്‍ത്തകളുമൊക്കെയായി ഈ വിഷയം ഇങ്ങനെ ലൈവായി നില്‍ക്കുന്നതിനിടയ്ക്കാണ്്.. ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ പരസ്യവാചകം ഇന്ന് വിവാദമാകുന്നത്. സിപിഎമ്മിനും ഇടതുപക്ഷത്തിനും വേണ്ടി നിലകൊള്ളുന്നവര്‍ എന്ന് സ്വയം അവകാശപ്പെടുന്ന പ്രൊഫൈലുകള്‍, പാര്‍ട്ടി കടന്നലുകളെന്ന് പറയുന്നവര്‍ ‘വഴിയില്‍ കുഴിയുണ്ട്, എന്നാലും തിയറ്ററിലേക്ക് വന്നേക്കണേ ’ എന്ന പരസ്യവാചകത്തെ പ്രശ്നവല്‍ക്കരിച്ചു. സിനിമക്കാര്‍ പരസ്യ മാപ്പ് പറയണമെന്നവരെ ആവശ്യം. കുത്തിയിളക്കപ്പെട്ട കടന്നല്‍ കൂട്ടം പോലെ പിന്നാലെ സിനിമക്കെതിരെ കമന്‍റുകള്‍. കുഴി എന്ന് കേട്ടപ്പോള്‍ അത് എന്ന മാത്രം ഉദ്ദേശിച്ചാണ് എന്ന മട്ടില്‍ മറുപടികള്‍. മറുവശത്ത് കോണ‍്ഗ്രസ്,യുഡിഎഫ് അനുകൂല സൈബര്‍ കൂട്ടം സിനിമയ്ക്കൊപ്പം നിന്ന് കമന്‍റുകള്‍, മുതലെടുപ്പ്. ഒടുവില്‍ മന്ത്രി റിയാസ് പറയുന്നു പരസ്യം പരസ്യമായും സിനിമ സിനിമയായും കാണണം. സര്‍ക്കാരിനെ ഉദ്ദേശിച്ചില്ലെന്ന് സിനിമ അണിയറക്കാരും പറയുന്നു. റോഡിലെ കുഴി എന്ന് കേള്‍ക്കുമ്പോഴേക്ക് അസഹിഷ്ണുത ആര്‍ക്ക് എന്തുകൊണ്ട് ? സിനിമക്കെതിരായ സൈബര്‍ ആക്രമണം എങ്ങനെ കാണണം ?