പോരടിച്ച് പിണറായിയും സതീശനും; ആരുടെ വാദത്തിന് മുഴക്കം കൂടുതല്‍?

അങ്ങനെ സഭാ സമ്മേളനത്തിന്റെ ആദ്യദിനം കലുഷിതമായി. രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമണ പ്രശ്നം ഉന്നയിക്കാന്‍ നോട്ടിസ് നല്‍കിയ പ്രതിപക്ഷം അത് ഉന്നയിക്കാന്‍ നില്‍ക്കാതെ സഭ സ്തംഭിപ്പിക്കുക എന്ന തന്ത്രമെടുക്കുന്നു. ചെയറില്‍ സ്പീക്കറില്ലാതിരിക്കെ ഭരണപ്രതിപക്ഷങ്ങള്‍ വാക് പോര് നടത്തുന്നു. പതിവില്ലാതെ വാര്‍ത്താസമ്മേളനം വിളിച്ച മുഖ്യമന്ത്രി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിക്കുന്നു. പ്രതിപക്ഷനേതാവിനെ ആക്രമിക്കുന്നു. പിന്നാലെ പ്രതിപക്ഷനേതാവിന്റെ ഊഴം, മറുപടികള്‍, ആരോപണങ്ങള്‍. സംഭവബഹുലമായ രാഷ്ട്രീയദിനത്തിനൊടുവില്‍ ബലം കിട്ടിയ നിലപാടുകള്‍ ആരുടേതാണ്? ചോദ്യങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത് ആരാണ്?