മെഡിക്കൽ കോളജില്‍ ജീവന്‍റെ വിലയെത്ര? തിരുത്തേണ്ടത് ഡോക്ടർമാരോ?

അവയവദാനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളജിലുണ്ടായ അനാസ്ഥയിൽ ഡോക്ടർമാർക്കെതിരെ താക്കീതുമായി ആരോഗ്യ മന്ത്രി. ഉത്തരവാദപ്പെട്ടവർ ഉത്തരവാദിത്തം കാണിക്കണമെന്നും വീഴ്ച വന്നാൽ കടുത്ത നടപടിയുണ്ടാകുമെന്നും വീണാ ജോർജ് . സർജന്മാരെ വകുപ്പുമേധാവികൾ ചുമതലപ്പെടുത്തിയില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. എന്നാല്‍ സര്‍ക്കാര്‍  ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കുകയാണെന്ന് കുറ്റപ്പെടുത്തിയ KGMCTA രേഖകൾ പരിശോധിക്കാനും വെല്ലുവിളിച്ചു. സംവിധാനത്തിന്റെ പിഴവിന് ഡോക്ടർമാരെ ബലിയാടാക്കിയെന്ന് ഐ എം എയും ആരോപിച്ചു. ആവര്‍ത്തിക്കാന്‍ പാടില്ലാത്ത ആശയക്കുഴപ്പമുണ്ടായതെങ്ങനെയെന്ന് കേരളത്തിന്റെ ചോദ്യത്തിനാണ് സര്‍ക്കാരും മെഡി.കോളജ് ഡോക്ടര്‍മാരുടെ സംഘടനയും നേര്‍ക്കുനേര്‍ നില്‍ക്കുന്നത്. അതിനിടെ   ഡോക്ടര്‍മാരുടെ പക്കല്‍ നിന്ന് രണ്ടുപേര്‍ പെട്ടി തട്ടിയെടുത്തെന്ന് മെഡി.കോളജ് പ്രിന്‍സിപ്പലും സൂപ്രണ്ടും പൊലീസിന് പരാതി നല്‍കി.  കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. അവയവദാനം ആശങ്കയാക്കാതെ ഇപ്പോഴുണ്ടായ വിവാദത്തില്‍ തിരുത്തേണ്ടതാര്?