സ്വപ്നയ്ക്ക് മറുപടി പറയേണ്ടതാര്? സിപിഎം നേതാക്കളോ കേന്ദ്ര ഏജന്‍സികളോ?

സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്നസുരേഷ് കോടതിയിലൂടെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളില്‍ പ്രതിക്കൂട്ടിലാകുന്നത് യഥാര്‍ഥത്തില്‍ ആരാണ്?  സത്യവാങ്മൂലത്തിലെ കൂടുതല്‍ വിവരങ്ങള്‍ കൂടി പുറത്താകുന്നതിനൊപ്പം ഗുരുതരമായ ഒരാരോപണവും സ്വപ്ന സുരേഷ് ഉന്നയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയും മന്ത്രിക്കും മുന്‍സ്പീക്കര്‍ക്കുമെതിരെയും. ഇപ്പോള്‍ പുറത്തു വരുന്ന ആരോപണങ്ങള്‍ നേരത്തെ തന്നെ കേന്ദ്ര ഏജന്‍സികളോട് പറഞ്ഞിട്ടുള്ളതാണെന്നും അവര്‍ അത് അട്ടിമറിച്ചെന്നുമാണ് സ്വപ്നയുടെ ആരോപണം. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയും നേതാക്കള്‍ക്കെതിരെയും സ്വപ്ന സത്യവാങ്മൂലത്തില്‍ ഉന്നയിച്ചത് ഗൗരവമുള്ള വസ്തുതകളാണോ? സ്വപ്നയുടെ ആരോപണത്തില്‍ മറുപടി പറയേണ്ടത് നേതാക്കളോ കേന്ദ്ര ഏജന്‍സികളോ? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു.