സ്വപ്ന പറഞ്ഞത് സത്യമോ?; മുഖ്യമന്ത്രിയുടെ മറുപടി തൃപ്തികരമോ?

സ്വര്‍ണക്കടത്തു കേസില്‍ പിടിവിടാതെ പ്രതി സ്വപ്ന സുരേഷ്. കോടതിയില്‍ സ്വപ്നയുടെ രഹസ്യമൊഴി, കോടതിക്കു പുറത്ത് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പരസ്യമൊഴി. മുഖ്യമന്ത്രി ഗള്‍ഫിലായിരിക്കുമ്പോള്‍ കറന്‍സിയടങ്ങിയ ബാഗ് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം അവിടെ എത്തിച്ചു നല്‍കി. കോണ്‍സുലേറ്റ് ജനറല്‍  ബിരിയാണി പാത്രങ്ങളില്‍ ഭാരമുള്ളവസ്തുക്കള്‍ ഒൗദ്യോഗിക വസതിയില്‍ എത്തിച്ചെന്നും സ്വപ്ന. 

പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്ന് സി.പി.എം. രാഷ്ട്രീയ അജന്‍ഡകളുടെ ഭാഗമായ ആരോപണത്തില്‍ വസ്തുതകളുടെ തരിമ്പു പോലുമില്ലെന്ന് മുഖ്യമന്ത്രി. മുഖ്യമന്ത്രി സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങി പ്രതിപക്ഷം. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. സ്വപ്ന സുരേഷിന്റെ ആരോപണം വിശ്വസനീയമോ?