ഇന്ത്യയുടെ മുഖം മോശമായോ? രാജ്യം വില കൊടുക്കണോ? മാപ്പ് പറയണോ?

ഒരു ദേശീയ ടെലിവിഷന്‍ ചാനലിലൂടെ ബിജെപി ദേശീയ വക്താവും പിന്നാലെ ട്വിറ്ററിലൂടെ പാര്‍ട്ടി മീഡിയ സെല്‍ തലവനും നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്ക് ഈ രാജ്യം എന്ത് വില കൊടുക്കണം? വിദേശകാര്യമന്ത്രാലയം വിശദീകരിച്ചെങ്കിലും ക്ഷമാപണം പ്രതീക്ഷിക്കുന്നു ഖത്തര്‍. ഇന്ത്യ അത് ചെയ്യേണ്ടതുണ്ടോ? ലോക സമൂഹത്തിന് മുന്നില്‍, ചുരുങ്ങിയപക്ഷം ഇസ്ലാമിക ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ മുഖം മോശമാക്കുന്നതോ ബിജെപി വക്താവിന്റെ വാക്കുകള്‍? സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നപോലെ ഖത്തര്‍ പോലൊരു ചെറു രാജ്യത്തിന് മുന്നിലും മുട്ടുമടക്കുകയാണോ ഈ പ്രശ്നത്തിലെ നിലപാട് വഴി സര്‍ക്കാര്‍? എല്ലാറ്റിനുമുപരി, ജനകോടികള്‍ അടിസ്ഥാന ജീവിത പ്രശ്നങ്ങള്‍ക്ക് മുന്നില്‍ നിലവിളിച്ചുനില്‍ക്കുന്ന ഈ രാജ്യത്ത് മതദ്വേഷവും വിദ്വേഷവാക്കും ആരുടെ താല്‍പര്യമാണ്? ആരുടെ മുന്‍ഗണനയാണ്?