ഇത്രയും കാലം കല്ലിട്ടത് എന്തിന്? തത്വത്തിലുള്ള അനുമതി എന്തിനൊക്ക?

സില്‍വര്‍ലൈന്‍  വിശദ പദ്ധതിരേഖയിലുള്ള വിയോജിപ്പ് ആവര്‍ത്തിച്ചും, അക്കാര്യത്തില്‍ അല്‍പംകൂടി വ്യക്തത വരുത്തിയും കേന്ദ്രസര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി. തത്വത്തിലുള്ള അനുമതിപ്രകാരം, കെ റെയില്‍ തയാറാക്കി നല്‍കിയ ഡിപിആര്‍ അപൂര്‍ണമാണ്.  അലൈന്‍മെന്‍റ് അടക്കമുള്ള സാങ്കേതിക വിവരങ്ങള്‍ അതിലില്ല. ഇത്തരം വിവരങ്ങള്‍ കെ റെയിലിനോട് തേടിയിട്ടുണ്ട്. സാമ്പത്തിക അനുമതി ധനമന്ത്രാലയം നല്‍കിയിട്ടില്ല. സാമ്പത്തിക–സാങ്കേതിക സാധ്യതകള്‍ കണക്കിലെടുത്ത് മാത്രമേ അന്തിമ അനുമതി നല്‍കൂ എന്നും കേന്ദ്രം പറയുന്നു. കൂട്ടത്തില്‍ ഒന്നു കൂടി പറയുന്നു. സാമൂഹിക ആഘാത പഠനത്തിനുള്ള അനുമതിയും റെയില്‍വേയോ കേന്ദ്രമോ നല്‍കിയിട്ടില്ല എന്ന്. അപ്പോള്‍ പിന്നെ ഇത്രയും കാലം കല്ലിട്ടത് ? ഇനി ജിയോ ടാഗ് വഴി സര്‍വേ നടത്തും എന്ന് പറയുന്നത് ? അതൊക്കെ എന്താണ് ? ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ മറുപടി എന്താണ് ? കേന്ദ്രത്തിന്‍റെ തത്വത്തിലുള്ള അനുമതിയില്‍ എന്തല്ലാം ഉള്‍പ്പെടും ? കാണാം കൗണ്ടർപോയന്റ്.