രാജ്യദ്രോഹക്കുറ്റം ഇല്ലെങ്കിലെന്ത്? ദുരുപയോഗം അവസാനിക്കുമോ?

162 വര്‍ഷം ജൈത്രയാത്ര നടത്തിയ കരിനിയമത്തിന് ഒടുവില്‍ സുപ്രീംകോടതിയുടെ തട. രാജ്യദ്രോഹക്കുറ്റം സുപ്രീംകോടതി മരവിപ്പിച്ചു. നിയമത്തിലെ വ്യവസ്ഥകൾ പുന:പരിശോധിക്കുന്നതുവരെ രാജ്യദ്രോഹക്കേസുകൾ റജിസ്റ്റർ ചെയ്യാൻ പാടില്ല. 

നിലവിലുള്ള കേസുകളിലെ നടപടികൾ മരവിപ്പിക്കാനും കേസുകളിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്നവർ ജാമ്യത്തിനായി എത്രയും പെട്ടെന്ന് കോടതികളെ സമീപിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. രാജ്യദ്രോഹക്കുറ്റത്തിന്റെ ദുരുപയോഗം ഉച്ചസ്ഥായിയില്‍ നില്‍ക്കേയാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഇടപെടല്‍. കൗണ്ടര്‍പോയന്റ് ചര്‍ച്ച െചയ്യുന്നു. രാജ്യദ്രോഹക്കുറ്റം ഇല്ലെങ്കില്‍ എന്തു സംഭവിക്കും?