counter-pointtt
ഡിവൈഎഫ്ഐ നേതാവിന്റെ പ്രണയവിവാഹത്തിന് പിന്നാലെ ഉയര്‍ന്ന ലവ് ജിഹാദ് വിവാദത്തില്‍ തെറ്റ് പറ്റിയെന്ന് ഏറ്റുപറഞ്ഞ് സിപിഎം നേതാവ് ജോര്‍ജ് എം.തോമസ്. കേരളത്തില്‍ ലവ് ജിഹാദ് ഉണ്ടെന്ന പരാമര്‍ശം നാക്കുപിഴയാണെന്ന് ജോര്‍ജ് എം.തോമസ് വിശദീകരിച്ചു. മുന്‍ എംഎല്‍എയുടെ വിവാദപരാമര്‍ശം തെറ്റുപറ്റിയതാണെന്ന് സിപിഎം കോഴിക്കോട് ജില്ലാനേതൃത്വവും വിശദീകരിച്ചിരുന്നു. നിലപാട് തെറ്റാണെന്ന് ഡിവൈഎഫ്ഐയും പ്രതികരിച്ചു. എന്നാല്‍ ഡിവൈഎഫ്ഐ നേതാവിന്റെ നടപടികള്‍ ശരിയായില്ലെന്ന് വിശദീകരണയോഗത്തിലും സി.പി.എം ആവര്‍ത്തിച്ചു.  നര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തില്‍  പാലാ ബിഷപ്പിനെതിരെ കേസെടുത്ത സര്‍ക്കാര്‍ എന്തുകൊണ്ട്  ജോര്‍ജ് എം.തോമസിനെതിരെ കേസെടുക്കുന്നില്ലന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ . ലൗ ജിഹാദ് നാക്കുപിഴയല്ലെന്ന്  മുസ്‌ലിം ലീഗും. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ലൗ ജിഹാദ് വിവാദത്തില്‍ പിശകു പറ്റിയതാര്‍ക്ക്? വിഡിയോ കാണാം: