Counter-Point
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം തീരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ നിര്‍ണായകനീക്കവുമായി ക്രൈംബ്രാഞ്ച്. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കി. തെളിവുകള്‍ നശിപ്പിച്ചു, സാക്ഷികളെ സ്വാധീനിച്ചു തുടങ്ങി ജാമ്യവ്യവസ്ഥകള്‍ ദിലീപ് ലംഘിച്ചു എന്നാണ് ആരോപണം. തുടര്വേഷണത്തിന്റെ ഭാഗമായി കാവ്യാ മാധവനെ നാളെ ചോദ്യം ചെയ്തേക്കും. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ദിലീപിന്റെ ജാമ്യം റദ്ദാകുമോ?