കുത്തിവീഴ്ത്തുന്നത് എന്ത് രാഷ്ട്രീയം? കത്തി താഴെയിടേണ്ടതാര്..?

ഇടുക്കി എന്‍ജിനീയറിങ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു.  യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലി അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് യൂണിറ്റ് പ്രസിഡന്റാണ് അറസ്റ്റിലായത്. മരിച്ചത് കണ്ണൂര്‍ സ്വദേശി ധീരജ്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്ക് കുത്തേറ്റു. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിനിടെയാണ് ആക്രമണമുണ്ടായത്. ധീരജിന്റെ കൊലപാതകം ദുഃഖകരവും അപലപനീയവുമെന്ന് മുഖ്യമന്ത്രി. 'കലാലയങ്ങളില്‍ കലാപം സൃഷ്ടിക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി. 'അക്രമത്തിന്റെ പശ്ചാത്തലം പരിശോധിക്കുമെന്നും  കോണ്‍ഗ്രസ് അക്രമത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്നും കെ.സുധാകരന്‍. കൊലപാതകം ആസൂത്രിതമെന്ന് എസ്എഫ്ഐയും സിപിഎമ്മും.  കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.  കെ. സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റായ േശഷം കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ദിശാമാറ്റമാണ് ഈ സംഭവമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി.കൗണ്ടര്‍ പോയന്റ് ചര്‍ച്ച ചെയ്യുന്നു. കുത്തിവീഴ്ത്തുന്നത് എന്തു രാഷ്ട്രീയം?