സര്‍ക്കാര്‍ –ഗവര്‍ണര്‍ തര്‍ക്കത്തിൽ പ്രതിപക്ഷം ഏതുപക്ഷം? നിലപാടെന്ത്?

രാഷ്ട്രപതി റാം നാഥ് കോവിന്ദിന് ഡി ലിറ്റ് നല്‍കണമെന്ന തന്‍റ നിര്‍ദേശം സര്‍ക്കിടപെട്ട് മുടക്കിയതാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരുമായി തെറ്റാന്‍ കാരണമെന്ന വലിയ വാര്‍ത്ത ഇന്നലെ കേരളത്തോട്  പറഞ്ഞത് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. ഇന്ന് ആ വിഷയത്തോട് പ്രതികരിച്ച ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ചു. രഹസ്യമായി വാര്‍ത്ത ചോര്‍ത്തിക്കൊടുക്കുകയല്ല രാജ്ഭവന്‍ ചെയ്യേണ്ടത് എന്ന് സതീശന്‍ പറയുന്നു. അതായത് രമേശ് ചെന്നിത്തലയെപ്പോലുള്ളവര്‍ക്ക് വാര്‍ത്ത ചോര്‍ത്തിക്കൊടുക്കാതെ, ആരിഫ് മുഹമ്മദ് ഖാന്‍ നേരിട്ടു വന്ന് മാധ്യമങ്ങളിലൂടെ കാര്യങ്ങള്‍ പറയണമെന്ന്  പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നു. ഡിലിറ്റിന് പേര് നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും സതീശന്‍ പറയുന്നു. സര്‍ക്കാര്‍ –ഗവര്‍ണര്‍ തര്‍ക്കത്തില്‍ പ്രതിപക്ഷം ആരുടെ പക്ഷത്ത് ?