തലസ്ഥാനത്ത് ഗുണ്ടാവാഴ്ചയോ? പൊലീസ് കാഴ്ചക്കാരാകുന്നോ?

തിരുവനന്തപുരത്ത് പോത്തന്‍കോട്ടുനിന്നാണ്. അച്ഛനും മകളും കാറില്‍ യാത്ര ചെയ്യുമ്പോള്‍ മറ്റൊരു കാറിലുണ്ടായിരുന്ന ഗുണ്ടകളുടെ ആക്രമണം. തിരക്കുള്ള റോഡിലാണ്. ആള്‍ക്കാര്‍ ചുറ്റുമുണ്ട്. പൊലീസിന്റെ കണക്കില്‍ ഒളിവിലുള്ളയാളെ ഗുണ്ടാസംഘം കണ്ടെത്തി വീട്ടില്‍ക്കയറി വെട്ടിക്കൊന്ന അതേ പോത്തന്‍കോട്ട്. പട്ടാപ്പകല്‍. കൊന്നെന്ന് മാത്രമല്ല, കാല്‍പാദം വെട്ടിയെടുത്ത് തെരുവില്‍ ആഘോഷവും നടത്തി. തലസ്ഥാനത്ത് സര്‍ക്കാരിന്റെ മൂക്കിന് താഴെ അടുത്തിടെയുണ്ടായത് ഇങ്ങനെ അനവധി സംഭവങ്ങള്‍. സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചയാളെ ഒരു സംഘം വീട്ടില്‍ക്കയറി ആക്രമിച്ചതടക്കം. ഗുണ്ടാവിളയാട്ടത്തിന് മുന്നില്‍ പൊലീസ് കാഴ്ചക്കാരായോ?