കെ റെയില്‍ നടത്തിക്കില്ലെന്ന് യുഡിഎഫ്; അതിവേഗപാത ആര്‍ക്കുവേണ്ടി ?

കേരളത്തിന്റെ വികസനത്തിൽ നാഴികക്കല്ലായി മാറുമെന്നും ഒഴിച്ചുകൂടാനാവത്തതുമെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്ന തിരുവനന്തപുരം–കാസർകോട്  സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വന്‍ ജനകീയ പ്രക്ഷോഭത്തിന് തുടക്കമിട്ടിരിക്കുന്നു പ്രതിപക്ഷം. സില്‍വര്‍ ലൈനിന്‍റെ ലക്ഷ്യം വികസനമല്ലെന്നും കമ്മിഷനാണെന്നും ആരോപിക്കുന്ന യുഡിഎഫ്, സര്‍വെ നടത്താന്‍ അനവദിക്കില്ലെന്നും പ്രഖ്യാപിച്ചു.  എന്നാല്‍ പദ്ധതി യാഥാര്‍ഥ്യമാകണമെന്നത് കേരളത്തിലെ ജനങ്ങളുടെ പൊതുവികാരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവകാശപ്പെടുന്നു. കൗണ്ടര്‍ പോയന്‍റ് ചര്‍ച്ച ചെയ്യുന്നു, സില്‍വര്‍ ലൈന്‍, വികസനമോ വെള്ളിടിയോ ?