വിവാഹത്തിന് ‘21 വയസി’ല്‍ രഹസ്യ അജന്‍ഡയുണ്ടോ? അത് നല്ലതിനല്ലേ?

അങ്ങനെ ആ നിയമഭേദഗതി പാര്‍ലമെന്റിലേക്ക് എത്തുകയാണ്. കുറേ നാളായി പലതലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ട ഒന്ന്. സ്ത്രീകളുടെ വിവാഹത്തിനുള്ള കുറഞ്ഞപ്രായം 21 വയസാക്കാനുള്ള ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ച് സഭയിലേക്ക് വിടുകയാണ്. കേന്ദ്രസര്‍ക്കാര്‍ പറയുന്നു, ലിംഗപരമായ തുല്യതയ്ക്കൊപ്പം പെണ്‍കുട്ടിയുടെ ശാരീരിക, മാനസിക ആരോഗ്യം ഉറപ്പാക്കുന്നതാണ് നിയമഭേദഗതി. പതിനെട്ടായിരിക്കെത്തന്നെ അതില്‍ത്താഴെ വിവാഹിതരാകുന്ന അനേകായിരം പെണ്‍കുഞ്ഞുങ്ങളുടെ നാടുകൂടിയാണ് നമ്മുടേത്. എന്നാല്‍ ഏകീകൃത സിവില്‍ കോഡിനുള്ള നീക്കമെന്ന ഗുരുതര ആരോപണത്തോടെയാണ് മുസ്്ലീം ലീഗ് ഈ പ്രശ്നത്തില്‍ അടിയന്തരപ്രമേയ നോട്ടിസ് പാര്‍ലമെന്റില്‍ നല്‍കിയത്. ഇടതുപക്ഷത്തെ വനിതാനേതാക്കള്‍ രഹസ്യ അജന്‍ഡ ആരോപിക്കുന്നു. പ്രത്യേക സമുദായത്തെയാണ് ലക്ഷ്യമിടുന്നത് എന്നും ബൃന്ദ കാരാട്ടും ആനി രാജയും. ആരോപണങ്ങള്‍ക്ക് അടിസ്ഥാനമുണ്ടോ? തുല്യതയ്ക്കപ്പുറം 21 എന്നത് പെണ്‍കുട്ടികളുടെ നല്ലതിനല്ലേ?