കെ റെയില്‍ എന്തെന്ന് നാടിനോട് പറഞ്ഞോ? ധൃതി ദുരൂഹമോ?

cp
SHARE

കൊച്ചുവേളിമുതല്‍ കാസര്‍കോടുവരെ നിര്‍മിക്കുമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്ന സില്‍വര്‍ലൈന്‍ റയില്‍പാതയെക്കുറിച്ചാണ് മെട്രോമാന്‍ ഇ.ശ്രീധരനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സംസാരിക്കുന്നത്.  55 ദിവസംകൊണ്ട് രൂപരേഖയുണ്ടാക്കിയ പദ്ധതികൊണ്ട് നാടിന് ഗുണമാകില്ലെന്ന് ശ്രീധരന്‍. കാനം രാജേന്ദ്രന്‍ പുറത്ത് പൂര്‍ണമായും പദ്ധതിക്കൊപ്പമാണ്. പക്ഷെ പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്നപ്പോള്‍ സിപിഐയ്ക്കുള്ളില്‍ വലിയ വിമര്‍ശനം പദ്ധതിക്കെതിരെ ഉയര്‍ന്നു. ഒരിക്കലും ലാഭകരമാകാത്ത പദ്ധതി, പരിസ്ഥിതിക്ക് ദോഷംചെയ്യും, പദ്ധതിയെ അനുകൂലിച്ച് പാര്‍ട്ടിയുെട മേല്‍വിലാസം തകര്‍ക്കരുത് എന്നും പാര്‍ട്ടി ഫോറത്തില്‍ അഭിപ്രായം ഉയര്‍ന്നു. അങ്ങനെ നാടാകെ ഈ റയില്‍പാത ചര്‍ച്ചയാവുകയാണ്. കല്ലിടാനെത്തുന്ന ഇടങ്ങളിലെ പ്രതിഷേധസ്വരങ്ങളിലൂടെ, പദ്ധതിവേണ്ടെന്ന യുഡിഎഫ് നിലപാടുകളിലൂടെ, എന്തുവന്നാലും മുന്നോട്ടെന്ന സര്‍ക്കാര്‍ സമീപനത്തിലൂടെ. അടിസ്ഥാനചോദ്യമിതാണ്. ഈ പദ്ധതിയെന്താണെന്നും എന്തിനാണെന്നും എന്തുണ്ടാക്കുമെന്നും നാടിന് ബോധ്യമുണ്ടോ? ചെയ്യേണ്ടവര്‍ അത് ചെയ്തോ? കൗണ്ടര്‍പോയന്റ് വിഡിയോ കാണാം. 

MORE IN COUNTER POINT
SHOW MORE