നിയമനത്തിൽ മന്ത്രി ഇടപെട്ടതെന്തിന്? മാറേണ്ടത് ചാന്‍സലറോ മന്ത്രിയോ?

കണ്ണൂര്‍ വി.സിയെ നിയമിച്ചത് താനോ മന്ത്രിമാരോ അല്ല, ഗവര്‍ണര്‍ തന്നെയാണെന്ന് ഇന്നലെ സാക്ഷ്യപ്പെടുത്തിയത് മുഖ്യമന്ത്രിയാണ്. എന്നാല്‍ പുനര്‍നിയമനം നടത്തണമെന്ന് ഗവര്‍ണറോടാവശ്യപ്പെട്ടത് ഉന്നതവിദ്യാഭ്യാസമന്ത്രിയാണെന്ന് തെളിയിക്കുന്ന കത്തുകളുടെ പകര്‍പ്പുകള്‍ ഇന്നു പുറത്തു വന്നു. സെര്‍ച്ച് കമ്മിറ്റി നിയമനം റദ്ദാക്കി പ്രഫ. ഗോപിനാഥ് രവീന്ദ്രന് തന്നെ പുനര്‍നിയമനം നല്‍കണമെന്ന് ആവശ്യപ്പെടുന്ന ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദുവിന്റെ കത്തുകളാണ് പുറത്തു വന്നത്. ഗവര്‍ണര്‍ ദുരൂഹമായ ഇടപെടല്‍ നടത്തുന്നുവെന്ന് ഇടതുമുന്നണി രാഷ്ട്രീയആരോപണം ശക്തമാക്കിയിരിക്കെയാണ് സര്‍ക്കാരിന്റെ വാദങ്ങള്‍ തെറ്റാണെന്നു തെളിയിക്കുന്ന രേഖകളും പുറത്തു വരുന്നത്. അധികാരദുര്‍വിനിയോഗം നടത്തിയ മന്ത്രി ഉടന്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ചാന്‍സലറായി ഗവര്‍ണര്‍ തുടരണമെന്ന് ആര്‍ക്കാണ് നിര്‍ബന്ധമെന്ന് സി.പി.ഐയും എസ്.എഫ്.ഐയും. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. മാറേണ്ടത് ചാന്‍സലറാണോ മന്ത്രിയാണോ?