മുഖ്യമന്ത്രിയുടെ വെല്ലുവിളിയോട് ലീഗ് എങ്ങനെ പ്രതികരിക്കും?

നിങ്ങളാരെന്ന് തീരുമാനിക്കണം. രാഷ്ട്രീയപാര്‍ട്ടിയാണോ മതസംഘടനയാണോ? മുസ്്ലിംലീഗിനോട് മുഖ്യമന്ത്രിയുടെ ചോദ്യമാണ്. വേദി സിപിഎം സമ്മേളനം. പശ്ചാത്തലം വഖഫ് ബോര്‍ഡ് നിയമനിര്‍മാണവുമായി ബന്ധപ്പെട്ട വിവാദം. മുസ്്ലിം സമുദായത്തിന്റെ അട്ടിപ്പേറവകാശം ഞങ്ങളെന്ന് പറഞ്ഞുവന്നാല്‍ സമ്മതിക്കാനാകില്ലെന്നും ലീഗിനോട് പിണറായി വിജയന്‍. വഖഫില്‍ ബോധ്യപ്പെടേണ്ടവര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ലീഗിന്റെ ബോധ്യം ആര് പരിഗണിക്കുന്നു? ലീഗിന് എന്താണ് ചെയ്യാനുള്ളത് എന്നുവച്ചാ അത് ചെയ്യ് എന്ന വെല്ലുവിളിയും മുഖ്യമന്ത്രിയില്‍നിന്ന് ഇന്ന് കണ്ണൂരിലുണ്ടായി. ഇതിന്റെ പശ്ചാത്തലത്തെക്കുറിച്ച് രണ്ട് വാക്കുകൂടി. ഇന്നലെ കോഴിക്കോട്ട് സംഘടിപ്പിച്ച വഖഫ് സംരക്ഷണറാലിയില്‍ തടിച്ചുകൂടിയ ജനസാഗരത്തെ സാക്ഷിയാക്കി ലീഗ് േനതാക്കള്‍ മുഖ്യമന്ത്രിയോട് ചോദിച്ചു, കണ്ടോ ലീഗിന്റെ ശക്തിയില്‍ ഇനിയും സംശയമുണ്ടോ? പക്ഷെ ആ സമ്മേളനത്തില്‍ പ്രസംഗിച്ച ഒരു ലീഗ് നേതാവ് ഉണ്ടാക്കിയ തലവേദനയും അപകടവും വേറെയാണ്. റാലിക്കിടെ പ്രവര്‍ത്തകര്‍ വിളിച്ച മുദ്രാവാക്യം ഉയര്‍ത്തുന്ന ഭീഷണി വലുതുമാണ്. അപ്പോള്‍ അടിസ്ഥാനചോദ്യം, മുഖ്യമന്ത്രിക്ക് നല്‍കാന്‍ ലീഗിന് മറുപടിയുണ്ടോ..?