സൈനികരുടെ ജീവനെടുത്തത് ഏത് പാളിച്ച? ഞെട്ടലിനിടെ ഉയരുന്ന ചോദ്യങ്ങള്‍

നടുക്കം മാറിയിട്ടില്ല നമുക്ക്, ഈ രാജ്യത്തിന്. ഇന്നലെ ഉച്ചയ്ക്ക് ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് നഷ്ടമായ ആ പതിമൂന്നുപേര്‍ക്ക് നാട് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയാണ്. രാവിലെ ഊട്ടി വെല്ലിങ്ടണിലെ മദ്രാസ് റജിമെന്റ് സെന്ററില്‍ സംയുക്ത സേനാതലവന്‍ ജനറല്‍ ബിപിന്‍ റാവത്തിനും അദ്ദേഹത്തിന്റെ പത്നിക്കും മറ്റ് സൈനികര്‍ക്കും ആദരവോടെ യാത്രാമൊഴി. സുലൂരില്‍നിന്ന് വ്യോമമാര്‍ഗം പതിമൂന്ന് ഭൗതികദേഹങ്ങളും ഡല്‍ഹിയില്‍ അല്‍പംമുമ്പ് എത്തിച്ചു. നാളെ വൈകിട്ട് പൂര്‍ണ സൈനിക ബഹുമതികളോടെ ജനറല്‍ റാവത്തിന് രാജ്യം വിടനല്‍കും. മറ്റ് സൈനികരുടെ മൃതദേഹങ്ങള്‍ അവരവരുടെ നാടുകളിലേക്ക് കൊണ്ടുപോകും. ഞെട്ടലില്‍നിന്ന് പുറത്തുകടക്കാന്‍ നാട് ബുദ്ധിമുട്ടുമ്പോഴും ചില ചോദ്യങ്ങള്‍ ഗൗരവത്തോടെ ഉയരുകയാണ്. കൗണ്ടര്‍പോയന്റ് വിഡിയോ കാണാം.