മുല്ലപ്പെരിയാറില്‍ ജനങ്ങളുടെ ജീവൻ അപകടത്തിലോ? ഭീതിയിലെ സത്യമെന്ത്?

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് ഇപ്പോള്‍ ശക്തിപ്പെട്ടിരിക്കുന്ന പ്രചാരണത്തിന്റെ സത്യാവസ്ഥയെന്താണ്? ജനങ്ങളെ വ്യാപകമായി ആശങ്കയിലാക്കിയിരിക്കുന്ന തരത്തില്‍ അപായസൂചനയിലാണോ സാഹചര്യം? മുല്ലപ്പെരിയാറിൽ ഇപ്പോൾ പ്രശ്നങ്ങൾ ഇല്ലെന്നും സമൂഹമാധ്യമങ്ങൾ വഴി ഭീതി പരത്തുന്നവരെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കേരളം ഇന്ന് സുപ്രീംകോടതിയില്‍ ഉന്നയിച്ചിരിക്കുന്നത് ആശങ്കയുണ്ടാക്കുന്ന സാഹചര്യമെന്നാണ്. ജലനിരപ്പ് 139 അടിയായി ക്രമീകരിച്ചില്ലെങ്കില്‍ ജനങ്ങളുടെ ജീവന്‍ അപകടത്തിലാകും. ജനങ്ങള്‍ പരിഭ്രാന്തിയിലാണെന്നും അടിയന്തരമായി ഇടപെടണമെന്നും സര്‍ക്കാര്‍ വാദിച്ചു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. മുല്ലപ്പെരിയാറില്‍ ഭീതി അസ്ഥാനത്താണോ? വിഡിയോ കാണാം.