അനുപമയുടെ കുഞ്ഞ് എവിടെ?; ഈ നീതികേടിന് ആരുത്തരം പറയും?

തിരുവനന്തപുരം സ്വദേശി അനുപമയെ ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് പരിചയമുണ്ടാകും. പ്രസവിച്ചതിന്റെ അടുത്തനാള്‍തൊട്ട് കുഞ്ഞിനെ നഷ്ടമായ അമ്മയാണവര്‍. ഇഷ്ടമില്ലാത്ത ബന്ധത്തിലുണ്ടായ കുഞ്ഞ് എന്നതിന്റെ പേരില്‍ സ്വന്തം അച്ഛനും അമ്മയും ചേര്‍ന്ന് കുഞ്ഞിനെ കടത്തിയെന്നതാണ് അനുപമയുടെ പരാതി. ഗര്‍ഭാവസ്ഥ തൊട്ട്  വീട്ടുകാരില്‍നിന്നുണ്ടായ ക്രൂരതയെക്കുറിച്ചാണ് ഈ യുവതി പറയുന്നത്. അനുപമയുടെ അച്ഛന്‍ പറയുന്നത് അനുപമയുടെ താല്‍പര്യത്തിലാണ് ശിശുക്ഷേമസമിതിക്ക് കുഞ്ഞിനെ കൈമാറിയത് എന്നാണ്. ഇന്നിപ്പോള്‍ ആദ്യം കേട്ടതുപോലെ അനുപമ ആരോപിക്കുന്നു, കുഞ്ഞിനെ കടത്തിയതില്‍ ശിശുക്ഷേമസമിതിക്കും പങ്കുണ്ടെന്ന്. നിലവിലെ നിയമങ്ങളെല്ലാം അട്ടിമറിച്ച് കുഞ്ഞിനെ സ്വീകരിക്കുന്നതിന് ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി ഡോ.ഷിജു ഖാന്‍ അച്ഛനമ്മമാര്‍ക്ക് കൂട്ടുനിന്നുവെന്നും അനുപമ. അവരിപ്പോള്‍ കോടതിയെ സമീപിക്കുകയാണ്. അനുപമയുടെ സമ്മതമില്ലാതെയാണ് ഇതത്രയും നടന്നത് എങ്കില്‍ ഉത്തരം പറയേണ്ടത് ആരൊക്കെയാണ്?