കേരളം എന്തു പഠിച്ചു, എന്തു നടപ്പാക്കി? ന്യായീകരിക്കണോ തിരുത്തണോ?

കേരളത്തില്‍ വീണ്ടും ശക്തമായ മഴ. മലയോര ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. കേരളത്തില്‍നാളെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  ഇരുപത്തിനാലാം തിയതി വരെ സംസ്ഥാനത്ത് വ്യാപകമായി മഴകിട്ടും. കാലാവസ്ഥാ മുന്നറിയിപ്പുകളിലോ രക്ഷാ പ്രവര്‍ത്തനത്തിലോ വീഴ്ചവന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് പ്രതിപക്ഷം.  പ്രതിപക്ഷ വിമര്‍ശനത്തെ മുഖ്യമന്ത്രി തള്ളി.

ദുരന്തനിവാരണ അതോറിറ്റിക്കെതിരായ പ്രതിപക്ഷ വിമര്‍ശനം പരിതാപകരമെന്ന് മുഖ്യമന്ത്രി. വിമര്‍ശിക്കാന്‍ കാര്യങ്ങളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ കാലാവസ്ഥാ മുന്നറിയിപ്പുകളില്‍ കേന്ദ്രവകുപ്പിന് പരിമിതികള്‍ ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി സമ്മതിച്ചു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കാലാവസ്ഥാപ്രതിരോധത്തിലെ  പരിമിതികള്‍ ന്യായീകരിക്കണോ, തിരുത്താന്‍ പരിശ്രമിക്കണോ?