കര്‍ഷകസമരത്തെ ചോരയില്‍ മുക്കിയതാര്? കര്‍ഷകരെ കൊല്ലുന്ന ഭരണകൂടമോ?

ഉത്തര്‍പ്രദേശിലെ  ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകനടക്കം 14 പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്. യുപി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇതോടെ പ്രതിഷേധം അവസാനിപ്പിച്ച കര്‍ഷകര്‍ മൃതദേഹങ്ങള്‍ സംസ്ക്കരിക്കാന്‍ സമ്മതിച്ചു. അജയ് മിശ്ര മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.  മാധ്യമപ്രവര്‍ത്തകന്‍ കൂടി മരിച്ചതോടെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഒന്‍പതായി. ലഖിംപൂരിലെ കര്‍ഷക സമരത്തെ പിന്തുണച്ചെത്തുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ തടഞ്ഞ് യുപി സര്‍ക്കാര്‍. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്,  ഭീംആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ്, തുടങ്ങിയവര്‍ കസ്റ്റഡിയില്‍ തുടരുകയാണ്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കര്‍ഷകസമരത്തെ ചോരയില്‍ മുക്കിയതെന്തിന്?