വിമര്‍ശനങ്ങളുടെ ഘോഷയാത്ര; പൊലീസിനെ നന്നാക്കാൻ എന്ത് വഴി?

മുഖ്യമന്ത്രി പറഞ്ഞതുപോലെ ജനങ്ങള്‍ സര്‍ക്കാരിനെ വിലയിരുത്തുന്ന ഒരു പ്രധാനഘടകമാണ് പൊലീസിന്‍റെ സേവനം. മുഖ്യമന്ത്രി തന്നെ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ പൊലീസിന്‍റെ പ്രവര്‍ത്തനം അദ്ദേഹത്തിന്‍റെ ഭരണപാടവം കൂടിയാണ് വ്യക്തമാക്കുന്നത്. ആ നിലയില്‍ നോക്കുമ്പോള്‍ കേരളപൊലീസിനെയും അത് ഭരിക്കുന്ന രാഷ്ട്രീയനേതൃത്വത്തെയും ജനങ്ങള്‍ എങ്ങനെയാണ് വിലയിരുത്തുന്നത്. പുരാവസ്തു തട്ടിപ്പുകാരനുമായുള്ള അടുപ്പം മാത്രമല്ല രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് കേരളപൊലീസിനെതിരെ ഉയര്‍ന്ന വിമര്‍ശനം. കോവിഡ് കാലത്തെ പിരിവും പരാതിക്കാരോടുള്ള സമീപനവും സ്ത്രീസുരക്ഷയില്‍ സംഭവിച്ച ജാഗ്രതക്കുറവുമെല്ലാം സംസ്ഥാനം ചര്‍ച്ച ചെയ്തു. കോവിഡ് പ്രതിരോധത്തിന്‍റെ ചുമതലയാകെ ചുമലിലേറ്റേണ്ടി വന്ന സേനയുടെ സേവനങ്ങള്‍ എടുത്തുപറയേണ്ടതാണെങ്കിലും മുഖ്യമന്ത്രി ഇന്ന് വിളിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിന് വലിയ വിമര്‍ശനങ്ങളുടെ പശ്ചാത്തലവുമുണ്ട്. കൗണ്ടര്‍ പോയന്‍റ് ചര്‍ച്ച ചെയ്യുന്നു, കേരള പൊലീസ് പഠിക്കേണ്ട പാഠമെന്ത്?