കര്‍ഷകരോഷം; ടൂറിസം ദിനത്തിലെ ഹര്‍ത്താല്‍; കേരളത്തിന്റെ നിലപാടെന്ത്..?

രണ്ടു വര്‍ഷം മുന്നേ മുഖ്യമന്ത്രി പറഞ്ഞത് വസ്തുതയാണ്. കേരളത്തിലെ ഹര്‍ത്താലിന്‍റെ ചൂടറി‍ഞ്ഞ വിേദശസഞ്ചാരികള്‍ ഇങ്ങോട്ട് വരാനാഗ്രഹിക്കുന്ന മറ്റുള്ളവരോട് രണ്ടാമതൊന്നു കൂടി ആലോചിക്കാന്‍ പറയും.  ഇക്കുറി   ലോകവിനോദസഞ്ചാര ദിവസം ദൈവത്തിന്‍റെ സ്വന്തം നാട്ടിലാവട്ടെ  എന്ന് ഏതെങ്കിലും സഞ്ചാരി കരുതിയാല്‍ അവരെല്ലാം ആപ്പിലാകും. കാരണം , നാളെ, ലോകവിനോ‍സഞ്ചാര ദിനത്തില്‍ കേരളം ഹര്‍ത്താലിലാണ്. അതും ഭരണകക്ഷി തന്നെ പിന്തുണയ്ക്കുന്ന  ഹര്‍ത്താല്‍. കോവിഡ് തകര്‍ത്തെറിഞ്ഞ വിനോദ സഞ്ചാര മേഖല ഒന്ന് തലപൊക്കി വരുമ്പോഴാണ് സര്‍വത്ര സ്തംഭിപ്പിക്കുന്ന ഹര്‍ത്താല്‍. അതേസമയം പത്തുമാസമായി രാജ്യത്തിന്‍റെ നട്ടെല്ലായ കര്‍ഷകര്‍ നടത്തുന്ന സമരത്തോട് കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധമുയരുന്നത് സ്വാഭാവികവുമാണ്. പ്രതിഷേധിക്കുക എന്നത് ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെയും രാഷ്ട്രീയ കക്ഷികളുടെയും അവകാശമാണ് എന്നതില്‍ തര്‍ക്കമില്ല. രാജ്യമാകെ നാളെ ആ പ്രതിഷേധത്തിലുമാണ്. പക്ഷേ ഇതുവരെയുള്ള രീതിയനുസരിച്ച് ജനജീവിതം സമ്പൂര്‍ണ്ണമായി തടസ്സപ്പെടുക കേരളത്തില്‍ മാത്രമാകും. കൗണ്ടര്‍ പോയന്‍റ് ചോദിക്കുന്നു. നാളത്തെ ഹര്‍ത്താലിനോടുള്ള  കേരളത്തിന്‍റെ നിലപാടെന്ത്.