അടഞ്ഞ് കിടന്ന നാടിന് ഇപ്പോഴൊരു ഹർത്താൽ; ഇത് കേരളം താങ്ങുമോ..?

മറ്റന്നാള്‍ തിങ്കളാഴ്ച രാജ്യത്ത് ഭാരത് ബന്ദാണ്. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ച ബന്ദ്. അതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ ആഹ്വാനംചെയ്തു. യുഡിഎഫ് പിന്തുണച്ചു. അങ്ങനെ സംസ്ഥാനം മറ്റന്നാള്‍ സമ്പൂര്‍ണമായി അടച്ചിടും. ബന്ദിനോ ഹര്‍ത്താലിനോ ആധാരമായ പ്രശ്നത്തെ കാണാതിരിക്കുകയല്ല. പക്ഷെ ആ പ്രശ്നത്തോട് ചേര്‍ന്നുനില്‍ക്കാന്‍ ഹര്‍ത്താലല്ലാതെ കേരളത്തിന് മറ്റൊരു സാധ്യതയുമില്ലേ എന്നാണ് ചോദ്യം. അതിന്റെ പശ്ചാത്തലമിതാണ്. ഇക്കൊല്ലം രാജ്യത്ത് ഏറ്റവും അധികം നാളുകള്‍ അടഞ്ഞുകിടന്ന നാടാണ് നമ്മുടേത്. തുറന്ന് ജീവിതം തിരിച്ചുപിടിക്കാന്‍ തുടങ്ങുന്നതേയുള്ളൂ. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ടൂറിസ്റ്റുകള്‍ വന്നുതുടങ്ങുന്നു. ടൂറിസം ദിനത്തില്‍ത്തന്നെയാണ് മറ്റന്നാളത്തെ ഹര്‍ത്താല്‍ എന്നും ഓര്‍ക്കണ്ടേ? പിന്നെ ഭാരത് ബന്ദെന്നാണ് പേരെങ്കിലും പേരിലത്ര തീവ്രതയില്ലാത്ത ഹര്‍ത്താല്‍കൊണ്ടുപോലും രാജ്യത്ത് ഏറ്റവും അധികം അടഞ്ഞുകിടക്കുക കേരളമാകും എന്നും നമുക്കറിയാം. മറ്റ് പല ഇടങ്ങളിലും വാഹനമോടും, കടകള്‍ തുറക്കും. അപ്പോള്‍ ചോദ്യം, ഈ ഹര്‍ത്താല്‍ കേരളം താങ്ങുമോ എന്നതാണ്. സ്വാഗതം കൗണ്ടര്‍ പോയന്റിലേക്ക്.