വർഗീയ ചേരിതിരിവ് ആരുടെ സൃഷ്ടി?; ഇടപെടുന്നവരോ മൗനം തുടരുന്നവരോ?

നര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും നേര്‍ക്കുനേര്‍. വർഗീയ ചേരിതിരിവുണ്ടാക്കുന്ന ബി.ജെ.പി ശൈലി കോൺഗ്രസ് ഏറ്റെടുത്തതായി സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ ആരോപിച്ചു. വിജയരാഘവൻ വർഗീയവാദിയും ശിഖണ്ഡിയുമാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. മതസൗഹാർദ്ദം തകർക്കാനുള്ള ശ്രമങ്ങളിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സാംസ്കാരികനായകർക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു. അതിനിടെ നര്‍ക്കോട്ടിക് ജിഹാദ് വിവാദമുണ്ടാക്കിയ അസ്വസ്ഥതകള്‍ പരിഹരിക്കാന്‍, കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് വിളിച്ചുചേര്‍ത്ത സമുദായ നേതാക്കളുടെ യോഗം സമാധാനത്തിനായി ഒന്നിച്ചു നില്‍ക്കാന്‍ ധാരണയിലെത്തി. സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കുന്നത് സ്വാഗതാര്‍ഹമായിരിക്കുമെന്നും സമുദായനേതാക്കള്‍ പറഞ്ഞു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. നര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ വര്‍ഗീയചേരിതിരിവുണ്ടാക്കുന്നതാര്?