'ചന്ദ്രിക'ക്കേസിൽ ഇ.ഡിക്ക് മുന്നിൽ; കുഞ്ഞാലിക്കുട്ടി സാക്ഷി മാത്രമോ?

ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട്  കള്ളപ്പണ ഇടപാടുണ്ടെന്ന വിഷയത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആദ്യം ചോദ്്യമുയര്‍ന്നത്  എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റില്‍ നിന്നല്ല, പാണക്കാട് കുടുംബത്തില്‍ നിന്നു തന്നെയാണ്. ചന്ദ്രികയിലെ സകല പണമിടപാടുകളുടെയും ചുക്കാന്‍ പിടിക്കുന്നത് കുഞ്ഞാലിക്കുട്ടിയാണെന്നും അതിന്‍റെ പേരില്‍തന്‍റെ പിതാവ് ബലിയാട്ക്കപ്പെടുകയുമാണെന്ന് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ തന്നെയാണ് കേരളത്തോട് വിളിച്ചു പറഞ്ഞത്.  ചന്ദ്രിക ഇടപാടില്‍ കഴിഞ്ഞ നാലുമണിക്കൂറായി കുഞ്ഞാലിക്കുട്ടിയെ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്.  പാലാരിവട്ടം   അഴിമതിയിൽ ലഭിച്ച 10 കോടി രൂപ,  വെളുപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം നടക്കുന്ന അന്വേഷണത്തിന്‍റെ ഭാഗമായി  ഇന്ന് ഇഡിക്കു മുന്നില്‍ ഹാജരായ കുഞ്ഞാലിക്കുട്ടി , തന്നെ സാക്ഷിയായാണ് വിളിപ്പിച്ചതെന്ന് അവകാശപ്പെട്ടു.  ഇതിനിടയില്‍, മലപ്പുറത്തെ എആർ നഗർ സഹകരണ ബാങ്കിൽ കുഞ്ഞാലിക്കുട്ടിയും മകനും 300 കോടി രൂപയുടെ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്ന ആരോപണവുമായി കെ.ടി.ജലീലും രംഗത്തെത്തുണ്ട്. കൗണ്ടര്‍ പോയന്‍റ് ചോദിക്കുന്നു, കള്ളപ്പണക്കേസില്‍ സാക്ഷി മാത്രമോ കുഞ്ഞാലിക്കുട്ടി ?