കയ്യാങ്കളിയിലെ പൊതുതാല്‍പര്യമെന്ത്? പൊതുമുതല്‍ നശിപ്പിച്ചതിനും ന്യായമോ..?

കേരളനിയമസഭയിലെ വസ്തുവകകള്‍ തല്ലിത്തകര്‍ത്ത കേസ് പിന്‍വലിക്കാനുള്ള നിയമപോരാട്ടം പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയായിരുന്നു എന്ന് സര്‍ക്കാര്‍ പറയുന്നു. പ്രക്ഷുബ്ധമായ സാഹചര്യത്തില്‍ ഉണ്ടായ സംഭവം സാഹചര്യം മാറുമ്പോള്‍ പിന്‍വലിക്കുന്നതില്‍ തെറ്റില്ലെന്ന് അന്നത്തെ പ്രതിപക്ഷമായ ഇന്നത്തെ ഭരണപക്ഷം നിയമസഭയില്‍ പറഞ്ഞു. 2.2 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയ കേസ് ഒഴിവാക്കി കിട്ടാന്‍ കീഴ്കോടതി മുതല്‍  സുപ്രീംകോടതി വരെ നാലു വര്‍ഷം നിയമപോരാട്ടം നടത്തി, അതും പൊതുഖജനാവിലെ പണം ചിലവിട്ട്. സാധാരണ കേസുകളില്‍ സര്‍ക്കാര്‍ വാദി ഭാഗത്താണെങ്കില്‍  ഈപോരാട്ടത്തില്‍ സര്‍ക്കാര്‍ പ്രതികള്‍ക്കായാണ് വാദിച്ചത്. മന്ത്രി ശിവന്‍കുട്ടി രാജിവയ്ക്കില്ല എന്ന് പ്രഖ്യാപിച്ചതോടെ വിചാരണ ഘട്ടത്തില്‍ വാദിയും പ്രതിയും സര്‍ക്കാരാകും. വിചാരണയിലും സര്‍ക്കാര്‍ പ്രതികള്‍ക്കായി നിലപാടെടുത്താല്‍ നഷ്ടം സംഭവിച്ച പൗരന്‍മാര്‍ക്കു വേണ്ടി ആര് ശബ്ദിക്കും. പൊതുമുതല്‍ നശിപ്പിക്കലിലെ പൊതുതാല്‍പര്യമെന്ത്?